സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഓഫീസ് ഉദ്ഘാടനം

Tuesday 03 February 2026 12:09 AM IST
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ലയ്ക്ക് പുതുതായി അനുവദിച്ച ഓഫീസിന്റെ ഉദ്ഘാടനം മലപ്പുറം ഡി.ഇ.ഒ എസ്.സുനിത ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊല്ലം ജില്ലയ്ക്ക് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് പുതുതായി അനുവദിച്ച ഓഫീസിന്റെ ഉദ്ഘാടനം മലപ്പുറം ഡി.ഇ.ഒ എസ്. സുനിത നി​ർവഹി​ച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അൻസാർ അസീസ് അദ്ധ്യക്ഷനായി. ജില്ലാ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ അനുവദിച്ച ഓഫീസ് സാമഗ്രികൾ ജില്ലാ സെക്രട്ടറി ആർ. ഹിതേഷ് ഏറ്റുവാങ്ങി. വെസ്റ്റ് കൊല്ലം എച്ച്.എം ബാബു, ഡി.പി.ഒ എച്ച്.ആർ.അനിത, ബി.ആർ.സി ബി.പി.സി സുഭാഷ് പി.എം, എ.എസ്.ഒ.സി ജിജി ചന്ദ്രൻ, ജില്ലാ കമ്മി​ഷണർ ലക്ഷ്മി (ഗൈഡ്), ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ജയകുമാർ (സ്കൗട്ട്), ജില്ലാ ട്രെയിനിംഗ് കമ്മി​ഷണർമാരായ സുനിൽ ജോർജ് (സ്കൗട്ട്), ശ്യാമളകുമാരി (ഗൈഡ്) എന്നിവർ സംസാരിച്ചു. ആർ.ഹിതേഷ് സ്വാഗതവും ജില്ലാ കമ്മ്ി​ഷണർ (എ.ആർ) അലക്സ് പി.വർഗീസ് നന്ദിയും പറഞ്ഞു.