പ്രതിഭാസംഗമം സംഘടിപ്പിച്ചു (ബിറ്റ് 1)
Tuesday 03 February 2026 12:31 AM IST
ചാത്തന്നൂർ: പരവൂർ എസ്.എൻ.വി ജി.എച്ച്.എസിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. പ്രതിഭകളെ പരിശീലിപ്പിച്ച അദ്ധ്യാപകരായ എം. കൃഷ്ണ,നസീർ തലശ്ശേരി,ബിജു കരകുളം,അരുണിമ എന്നിവരെയും ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എച്ച്.ആമിന,സ്കൂൾ പ്രധാന അദ്ധ്യാപിക എസ്.പ്രീത, സ്കൂൾ മാനേജർ എസ്.സാജൻ, കലോത്സവം കൺവീനർ ജെ.ആർ. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി. അശോക് കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. ബി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.