copy പാചകവാതക വിലവർദ്ധന ഹോട്ടൽ മേഖലയെ തകർക്കും: കെ.എച്ച്.ആർ.എ

Tuesday 03 February 2026 12:55 AM IST

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചത് ഹോട്ടൽ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അറിയിച്ചു. സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ല.

കഴിഞ്ഞമാസവും വർദ്ധിപ്പിച്ചിരുന്നു. ഹോട്ടൽ, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനച്ചെലവ് കൂത്തനെ കൂടും. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റത്തിനു പുറമെയാണ് പാചകവാതക വിലവർദ്ധന. മേഖലയുമായി നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും ചെറുകിട സംരംഭകരെയും ദോഷകരമായി ബാധിക്കുന്ന അന്യായമായ വിലവർദ്ധന കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവർ അറിയിച്ചു.