എൽ.ഡി.എഫ് മാർച്ച് നടത്തി

Tuesday 03 February 2026 3:45 PM IST

കാക്കനാട്: എസ്.ഐ.ആറിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജില്ലാ തിരഞ്ഞെടുപ്പ്‌ വരണാധികാരിയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്‌.സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം എം.ടി.നിക്‌സൺ അദ്ധ്യക്ഷനായി.

എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള, എം.എം.ജോർജ്, കെ.കെ.സന്തോഷ്‌ ബാബു, കെ.എസ്‌.അരുൺകുമാർ, സി.ബി.ദേവദർശനൻ, ആർ.അനിൽകുമാർ, ജോൺ ഫെർണാണ്ടസ്‌, സി.കെ.പരീത്, ടോമി ജോസഫ്‌, ജബ്ബാർ തച്ചയിൽ, പി.ജെ.കുഞ്ഞുമോൻ, അനിൽ കാഞ്ഞിലി, ബൈജു പായിപ്ര, ബിനോയ്‌ ജോസഫ്‌, മുരളി പുത്തൻവേലി തുടങ്ങിയവർ പങ്കെടുത്തു.