വള്ളത്തോൾ വായനശാലയിൽ അക്ഷര കരോൾ

Tuesday 03 February 2026 4:32 PM IST

പുക്കാട്ടുപടി: ഭരണഘടനയുടെ 75-ാം വാർഷികം പ്രമാണിച്ച് വള്ളത്തോൾ സ്മാരക വായനശാല അക്ഷര കരോൾ സംഘടിപ്പിച്ചു. 22 വരെ വായനശാലയിൽ സദസുകൾ സംഘടിപ്പിക്കും. കിഴക്കമ്പലം പഞ്ചായത്തംഗവും വായനശാല ഭരണസമിതിയംഗവുമായ സജി പോൾ അക്ഷരകരോൾ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി.മാത്യു, സെക്രട്ടറി കെ.എം.മഹേഷ്, കമ്മിറ്റിയംഗങ്ങളായ മഹേഷ് മാളേക്കപ്പടി, അഡ്വ.ലിഖിത പീറ്റർ, കൗൺസിലംഗം വിത്സൺ വർഗീസ്, ലൈബ്രേറിയൻ ഐശ്വര്യ ടി.എം, ജയൻ പുക്കാട്ടുപടി, കെ.എം.മനോജ്, പ്രൊഫ.പി.പി.ഗോപിനാഥൻ, ശ്വേത മഹേഷ്, അമൃതേന്ദു രാജൻ, അഭിനവ് മനോജ്, ജോസഫ് എൻ.ഡി, പി.വി.രാജൻ, സുജ സജീവൻ, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.