കീച്ചേരി തിരുനാൾ 6 മുതൽ 9 വരെ
Tuesday 03 February 2026 5:13 PM IST
കീച്ചേരി: കീച്ചേരി തിരുക്കുടുംബ ദേവാലയത്തിൽ ദർശനത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 6, 7, 8, 9 തിയതികളിൽ നടക്കും. 6ന് രാവിലെ 6.30ന് ലൈത്തോരന്മാരുടെ വാഴ്ചയും ഫാ. ആൽബിൻ പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ കുർബാനയും ദിവ്യകാരുണ്യ ആരാധനയും. വൈകിട്ട് തൃപ്പൂണിത്തുറ ഫൊറോന വികാരി ജോസഫ് താമരവെളിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. 7ന് രാവിലെ 6.45ന് ദിവ്യബലിയും അമ്പെഴുന്നള്ളിപ്പും. വൈകിട്ട് 5.15ന് രൂപം എഴുന്നള്ളിപ്പും 5.30ന് ഫാ. അനിൽ കിളിയേൽകുടിയുടെ കാർമികത്വത്തിൽ വേസ്പരയും. 8ന് വൈകിട്ട് 4.30ന് ഫാ. വിപിൻ കുരിശുതറയുടെ നേതൃത്വത്തിൽ തിരുനാൾ ദിവ്യബലി.