ചെറുകഥ: ത്രിദിനസംഗമം ഇന്ന് മുതൽ
Tuesday 03 February 2026 5:25 PM IST
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യസംഗമം 'ചെറുകഥയുടെ ഉള്ളറകൾ' ഇന്നുമുതൽ 6 വരെ ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിൽ നടക്കും. എൻ.എസ്.മാധവന്റെ പ്രഭാഷണത്തോടെയാണ് തുടക്കം. പോൾ സക്കറിയയും വി.എസ്.അജിത് കുമാറും തമ്മിൽ സംഭാഷണം നടക്കും. എസ്.ഹരീഷ്, ഫ്രാൻസിസ് നൊറോണ, ഹരിത സാവിത്രി, ഷാഹിന കെ.റഫീഖ്, ബോണി തോമസ് തുടങ്ങിയവർ പങ്കെടുക്കും. 5ന് നോവലിസ്റ്റ് സാറാ ജോസഫും സംഗീത ശ്രീനിവാസനും തമ്മിലുള്ള സംഭാഷണം. ചർച്ചയിൽ എം.നന്ദകുമാർ, ആർ.ശ്യാംകൃഷ്ണൻ, ആഷ് അഷിത തുടങ്ങിയവർ പങ്കെടുക്കും.6ന് നടക്കുന്ന ചർച്ചയിൽ സി.എസ്.ചന്ദ്രിക, എൻ.എസ്.മാധവൻ, ഇ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.