വൈദികനെ ആദരിച്ചു
Tuesday 03 February 2026 5:32 PM IST
അങ്കമാലി: വൈദികനായി 50 വർഷം പിന്നിട്ട ടൈറ്റസ് വർഗീസ് കോർ എപ്പിസ്കോപ്പയെ തുറവൂർ പുല്ലാനിയിലെ ആശ്വാസ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു. മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിവികാരി ഫാ. വർഗീസ് അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി.പീറ്റർ അദ്ധ്യക്ഷനായി. ഫാ.പൗലോസ് അറയ്ക്കപറമ്പിൽ, ഫാ.തങ്കച്ചൻ അരീയ്ക്കൽ, ജി.അജിത്ത്, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, ടെൽക്ക് ഡയറക്ടർ ബോർഡംഗം അഡ്വ. കെ.കെ.ഷിബു, പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ബി.അരുൺകൃഷ്ണ, പാലിയേറ്റീവ് സെക്രട്ടറി പി.വി.ജോയി, രക്ഷാധികാരി കെ.വൈ.വർഗീസ്, നോബി കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.