കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം

Wednesday 04 February 2026 12:01 AM IST
നരിക്കുനി റൂട്ടിൽ പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി ബസ്സിന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് സഫിയ മുഹമ്മദിന്റെ നേതൃത്വത്തിൽ ആരാമ്പ്രത്ത് നൽകിയ സ്വീകരണം

മടവൂർ: താമരശ്ശേരി ഡിപ്പോയിൽനിന്ന് പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിന് ആരാമ്പ്രത്ത് സ്വീകരണം നൽകി. സീനിയർ സിറ്റിസൺ ഫോറമാണ് നേതൃത്വം നൽകിയത്. താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട് പൂനൂർ, എളേറ്റിൽ വട്ടോളി, നരിക്കുനി, മടവൂർ, ആരാമ്പ്രം, പടനിലം, കുന്ദമംഗലം, സിവിൽ സ്റ്റേഷൻ വഴി കോഴിക്കോട്ടേക്കാണ് ബസ് സർവീസ്. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സോഷ്മ സുർജിത്ത്, അസ്ഹറുദ്ധീൻ, സാലിഹ ഇബ്രാഹിം, വാഴയിൽ ലത്തീഫ്, ഇബ്രാഹിം എരേക്കൽ, ഷൈജൽ എന്നിവർ സംബന്ധിച്ചു.

കൊടുവള്ളി: ഗ്രാമദീപം ഗ്രന്ഥാലയവും കരുവമ്പൊയിൽ റെസിഡൻസ് കോഓർഡിനേഷൻ കമ്മിറ്റിയും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രാത്രി 7.50ന് കോഴിക്കോട്ടുനിന്ന് പിലാശേരി, കരുവമ്പൊയിൽ വഴി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസിന് കരുവൻപൊയിലിൽ സ്വീകരണം നൽകി. ഡിവിഷൻ കൗൺസിലർ അബുലൈസ്, ഗ്രാമദീപം പ്രസിഡന്റ് ടി.പി. മജീദ്, അമീൻ, എം.സി. പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.