കാരാട് മരക്കാർ കുന്ന് ഊരുകൂട്ടം സംഘടിപ്പിച്ചു

Wednesday 04 February 2026 12:45 AM IST
S

വണ്ടൂർ : പഞ്ചായത്ത് 2026-27 വർഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കാരാട് മരക്കാർ കുന്ന് ഊരുകൂട്ടം സംഘടിപ്പിച്ചു ചടങ്ങ് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്വാഗതം വാർഡ് മെമ്പർ ഷിബില പ്രമോദ് നിർവഹിച്ചു. അദ്ധ്യക്ഷൻ ഊര് മൂപ്പൻ ചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജ്ന സിയാദ്,​ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ചെമ്പ്ര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ കെ. മാധവൻ, പഞ്ചായത്ത് സെക്രട്ടറി മമ്മദ് അബ്ദുല്ലത്തീഫ്, ബ്ലോക്ക് മെമ്പർ സിറാജ് തുള്ളിശ്ശേരി,​ വാർഡ് മെമ്പർമാരായ സി. ടി. ചെറി, ഹംസ, എം.മാനു, സിന്ധു, റൈഹാനത്ത്, പ്രസന്ന, ഹസീന, സഫിയ, ടി.പി.സജിന, മുൻ വാർഡ് മെമ്പർ ഗണേശൻ തുടങ്ങിയവർ സംബന്ധിച്ചു.