ബോധവത്കരണ സെമിനാർ
Wednesday 04 February 2026 1:55 AM IST
പാലക്കാട്: ജില്ലയിൽ 2025-26 വർഷത്തിൽ മൃഗക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 18 ന് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്സ്, ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രതിനിധികൾ, മൃഗക്ഷേമ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ഫെബ്രുവരി പത്തിന് മുമ്പായി 9495825952, 9400600585 എന്നി നമ്പരുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.