ഉപജീവനം പദ്ധതി തയ്യൽ മെഷിൻ കൈമാറി
Wednesday 04 February 2026 12:05 AM IST
ബാലുശ്ശേരി: മാനസഗ്രാമങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും അർഹരായ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കുന്നതിനുമുള്ള ഉപജീവനം പദ്ധതി നടപ്പിലാക്കി കോക്കല്ലൂർ എൻ.എസ്.എസ് കുട്ടികൾ ഭക്ഷ്യമേള നടത്തി. ഇവർ
സമാഹരിച്ച തുകയാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ഉപജീവനം പദ്ധതി തയ്യൽ മെഷീൻ കൈമാറി
കോഴിക്കോട് സൗത്ത് ജില്ലാ കൺവീനർ എം.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ എൻ.എം. നിഷ, സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി. അച്ചിയത്, സ്കൂൾ വികസന സമിതി ചെയർമാൻ പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ കെ.ആർ. ലിഷ സ്വാഗതവും വോളണ്ടിയർ ലീഡർ അഭിരാമി ഗിരീഷ് നന്ദിയും പറഞ്ഞു.