കമ്പെയിൻ ക്രിക്കറ്റ് ടൂർണമെന്റ് എട്ടിന്
Wednesday 04 February 2026 12:18 AM IST
വടകര: ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി.വി. നിയാസ് സ്മാരക ട്രോഫിക്കും കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി എട്ടിന് നടത്താൻ ക്ലബ് സംഘാടക സമിതി യോഗം തീരുമാനിച്ചു. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കാഷ് പ്രൈസ് ലഭിക്കും. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. ശ്രീജയൻ, കെ. ജഗൻ മോഹൻ, പി.പി. ഷീഹാബുദ്ദീൻ, ബി.കെ. റൂഫൈയിദ്, കെ.വി. അഫ്സൽ, വി.സി. മഹേഷ് എന്നിവർ പ്രസംഗിച്ചു.