ഗ്രീൻസ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന് തുടക്കം
Wednesday 04 February 2026 12:49 AM IST
കൊച്ചി: പരിസ്ഥിതി പ്രവർത്തനങ്ങളെ ദൃശ്യകഥനത്തിലൂടെ ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന ഗ്രീൻസ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ 2026 പതിപ്പ് ആരംഭിച്ചു. മൊത്തം 16 ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ള ഗ്രീൻസ്റ്റോം ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഈ പതിപ്പിന്റെ പ്രമേയം 'മനോഹരങ്ങളായ മേച്ചിൽപുറങ്ങളും പുൽ മേടുകളും' എന്നതാണ്. കൊച്ചി ആസ്ഥാനമായ ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ, ഫെബ്രുവരി 28 വരെ ലോകത്ത് എവിടെ നിന്നുള്ളവർക്കും സൗജന്യമായി എൻട്രികൾ www.greenstorm.green എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം. 9 ലക്ഷം രൂപയുടെ ഗ്ലോബൽ ഗ്രാൻഡ് പ്രൈസും 7 ലക്ഷം രൂപയുടെ 6 മേഖല പുരസ്‌കാരങ്ങളും വിജയികൾക്ക് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സമ്മാനിക്കുമെന്ന് ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ അറിയിച്ചു.