മലയാളികൾക്ക് ആശ്വാസം, വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് സപ്ലൈകോ
Tuesday 03 February 2026 10:36 PM IST
തിരുവനന്തപുരം: മാസങ്ങളായി കുതിപ്പ് തുടരുന്ന വെളിച്ചെണ്ണയ്ക്ക് വിലയ്ക്ക് തടയിടാൻ ആശ്വാസ നടപടിയുമായി സപ്ലൈകോ. സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണയ്ക്ക് വൻവിലക്കുറവാണ് പ്രഖ്യാപിച്ചത്. ലിറ്ററിന് 289 രൂപയ്ക്ക് ശബരി സബ്സിഡി വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം സപ്ലൈകോ വഴി നിലവിൽ ലിറ്രറിന് 329 രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റർ ശബരി നോൺ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സർക്കാർ അനുമതി നൽകി. ഇതോടെ നോൺ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.