പാടത്തും പറമ്പിലും പാമ്പിനെ പേടിക്കേണ്ട: വരും, ഗം ബൂട്ടും ഗ്ലൗസും

Wednesday 04 February 2026 12:00 AM IST

കോഴിക്കോട്: പാടത്തും പറമ്പിലും പാമ്പിനെ പേടിച്ച് പണിയെടുക്കേണ്ട. കർഷക‌ർക്കും അടിക്കാട് വെട്ടുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കും സുരക്ഷാ ഉപകരങ്ങൾ വനം വകുപ്പ് നൽകും. പാമ്പു കടിയെ പ്രതിരോധിക്കുന്ന ഗം ബൂട്ട്, സേഫ്റ്റി ഗ്ലൗസ്, നീളമുള്ള കത്തി മുതലായ സുരക്ഷാ ഉപകരണങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകുക. നീളമുള്ള കത്തി ഉപയോഗിക്കുന്നത് എങ്ങനെയന്നതടക്കമുള്ള പരിശീലനവും നൽകും.

തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്നും, പ്രത്യേക സർക്കുലർ പുറപ്പെടുവിക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ തദ്ദേശ ഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കുകയാണ് ലക്ഷ്യം പാമ്പു കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും കൃഷിക്കാരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്. ഒരു വർഷം ശരാശരി 4500 പേർക്ക് പാമ്പ് കടിയേൽക്കുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്ര് മരണപ്പെടുന്നവരുടെ എണ്ണം

അഞ്ചിലൊന്നായി കുറഞ്ഞു.. 2016-17 സാമ്പത്തിക വർഷം 119 പേർ മരണപ്പെട്ടത് 2025-26 ആയപ്പോഴേക്കും 17 ആയി . 2024-25ൽ 34 മരണം മാത്രമാണ് റിപ്പോർട്ട്

ചെയ്തത്.

'' പദ്ധതി എത്രയും പെട്ടന്ന് തന്നെ തുടങ്ങാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.''-

പ്രമോദ് ജി.കൃഷ്ണൻ.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ