ന്യൂനപക്ഷക്ഷേമത്തിന് ചെലവഴിച്ചത് 600 കോടി
Wednesday 04 February 2026 12:00 AM IST
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷംകൊണ്ട് ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾക്കായി 600 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോരിറ്റീസ് പദ്ധതിയുടെ ഉദ്ഘാടനവും ഫെലോഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ് കേന്ദ്രം നിറുത്തലാക്കിയിരുന്നു. ഇത് ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സാദ്ധ്യതകളെ സാരമായി ബാധിച്ചു. തുടർന്നാണ് സംസ്ഥാനം ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോരിറ്റീസ് എന്ന പേരിൽ ഫെലോഷിപ് ആരംഭിച്ചത്. റഗുലർ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്. ഓരോ വിദ്യാർത്ഥിക്കും മാസം 20,000 രൂപ നിരക്കിൽ മൂന്നുവർഷം 7.20 ലക്ഷം രൂപ അനുവദിക്കും. ഈ വർഷം 182 പേരാണ് ഫെലോഷിപ്പിന് അർഹരായത്.