ഓ​​​ർ​​​മി​​​ക്കാ​​​ൻ...

Wednesday 04 February 2026 12:00 AM IST

കീം​​​:​​​ 6​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം​​​:​​​ കീം​​​ 2026​​​ ​​​(​​​കേ​​​ര​​​ള​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,​​​ ​​​ഫാ​​​ർ​​​മ​​​സി,​​​ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​)​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​തീ​​​യ​​​തി​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 6​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​നീ​ട്ടി.​​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ​​​ക്ക്,​​​ ​​​പു​​​തി​​​യ​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​രം​​​ ​​​പി​​​ന്നീ​​​ട് ​​​ല​​​ഭി​​​ക്കും.​​​ ​​​വി​വ​ര​ങ്ങ​ൾ​ക്ക്-​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,0471​-2332120.

സം​സ്‌​കൃ​ത​ ​യൂ​ണി. പി​എ​ച്ച്.​ഡി സം​വ​ര​ണ​ ​സീ​റ്റ്: കാ​ല​ടി​ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 13​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ ഫെ​ബ്രു​വ​രി​ ​എ​ട്ട് വരെ അ​പേ​ക്ഷി​ക്കാം.​ ​സം​സ്കൃ​തം​ ​സാ​ഹി​ത്യം​ ​(​ഒ​ന്ന്),​ ​വ്യാ​ക​ര​ണം​ ​(​ര​ണ്ട്),​ ​വേ​ദാ​ന്തം​ ​(​ര​ണ്ട്),​ ​ന്യാ​യം​ ​(​ര​ണ്ട്),​ ​ജ​ന​റ​ൽ​ ​(​ഒ​ന്ന്),​ ​ഹി​ന്ദി​ ​(​ര​ണ്ട്),​ ​ഹി​സ്റ്റ​റി​ ​(​ര​ണ്ട്),​ ​ഇം​ഗ്ലീ​ഷ് ​(​ഒ​ന്ന്)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.​ ​ വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​in

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സെ​ഷ​ൻ​ 2​ ​ര​ജി​സ്ട്രേ​ഷൻ: ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​മെ​യി​ൻ​ ​(​ജെ.​ഇ.​ഇ​ ​മെ​യി​ൻ​)​ 2026​ ​സെ​ഷ​ൻ​ 2​ ​പ​രീ​ക്ഷ​യ്ക്ക് ​ഫെ​ബ്രു​വ​രി​ 25​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ 25​ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​ഏ​പ്രി​ൽ​ 2​ ​മു​ത​ൽ​ 9​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ക്കാ​ണ് ​(​എ​ൻ.​ടി.​എ​)​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല. ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2026​ ​സെ​ഷ​ൻ​ ​ഒ​ന്നി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്കും​ ​പു​തു​താ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഇ​വ​ർ​ക്ക് ​സെ​ഷ​ൻ​ ​ഒ​ന്നി​ന്റെ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​രും​ ​പാ​സ്‌​വേ​ർ​ഡും​ ​ഉ​പ​യോ​ഗി​ച്ച് ​ലോ​ഗി​ൻ​ ​ചെ​യ്ത​ശേ​ഷം​ ​നി​ശ്ചി​ത​ ​ഫീ​സ് ​അ​ട​യ്ക്കാം.​ ​പേ​പ്പ​ർ,​ ​മീ​ഡി​യം​ ​ഒ​ഫ് ​എ​ക്സാ​മി​നേ​ഷ​ൻ,​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​സി​റ്റി​ ​എ​ന്നി​വ​ ​മാ​ത്രം​ ​ഇ​വ​ർ​ ​പൂ​രി​പ്പി​ച്ചാ​ൽ​ ​മ​തി​യാ​കും.​ ​പു​തി​യ​ ​അ​പേ​ക്ഷ​ക​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​പൂ​രി​പ്പി​ക്കേ​ണ്ട​ ​കോ​ള​ങ്ങ​ളെ​ല്ലാം​ ​പൂ​രി​പ്പി​ക്ക​ണം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​e​e​m​a​i​n.​n​t​a.​n​i​c.​in

​​സി.​​​യു.​​​ഇ.​​​ടി​​​ ​​​യു.​​​ജി​​​:​​​ ​​​ബി​​​രു​​​ദ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ ​​​പ​​​രീ​​​ക്ഷ​​​യാ​​​യ​​​ ​​​സി.​​​യു.​​​ഇ.​​​ടി​​​ ​​​യു.​​​ജി​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​തീ​​​യ​​​തി​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 4​​​ ​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ 7​​​ ​​​വ​​​രെ​​​ ​​​ഫീ​​​സട​​​യ്ക്കാം.​​​ 9​​​ ​​​മു​​​ത​​​ൽ​​​ 11​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷ​​​യി​​​ൽ​​​ ​​​തി​​​രു​​​ത്ത​​​ൽ​​​ ​​​വ​​​രു​​​ത്താം.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​c​​​u​​​e​​​t.​​​n​​​t​​​a.​​​n​​​i​​​c.​​​in

ഐ.​​​ഐ.​​​ടി​​​ ​​​മ​​​ദ്രാ​​​സ് ​​​എം.​​​ബി.​​​എ​​​:​​​-​​​ ​​​ഐ.​​​ഐ.​​​ടി​​​ ​​​മ​​​ദ്രാ​​​സ് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​എം.​​​ബി.​​​എ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന് 8​​​ ​​​വരെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ 60​​​ ​​​ശത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദ​​​വും​​​ ​​​കാ​​​റ്റ് 2025​​​ ​​​സ്കോ​​​റു​​​മാ​​​ണ് ​​​യോ​​​ഗ്യ​​​ത.​​​ ​​​d​​​o​​​m​​​s.​​​i​​​i​​​t​​​m.​​​a​​​c.​​​in