സ്വർണക്കൊള്ള: പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കും

Wednesday 04 February 2026 12:00 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും ഇടക്കാല കുറ്റപത്രം ഉടൻ നൽകാൻ എസ്.ഐ.ടി. ഇതിന്റെ കരട് തയ്യാറാക്കി. സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി നേടിയ ശേഷമായിരിക്കും കോടതിയിൽ സമർപ്പിക്കുക. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണിപ്പോൾ. കുറ്റപത്രം വൈകുന്നതിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയും ചെയ്തു.

വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ അതു കൂടി കുറ്റപത്രത്തിനൊപ്പം ഉൾപ്പെടുത്തും. ശബരിമലയിൽ നിന്ന് എത്രത്തോളം സ്വർണം കൊള്ളയടിച്ചെന്ന് ഈ റിപ്പോർട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ. കരട് കുറ്രപത്രം നിയമോപദേശത്തിന് അയയ്ക്കും. മാർച്ച് ആദ്യ വാരത്തോടെ കോടതിയിൽ സമർപ്പിക്കും..

സ്വർണം വിൽക്കാൻ ഇടനിലക്കാരായവരുടെ അടക്കം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. അതേ സമയം, കൊള്ളയടിച്ച സ്വർണം കണ്ടെത്താനാവാത്തത് വെല്ലുവിളിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു 2കേസുകളിലും ജാമ്യം നേടി ജയിൽ മോചിതനായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൂടുതൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്. വിശദമായ തുടരന്വേഷണത്തിനു ശേഷമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള: മു​രാ​രി​ ​ബാ​ബു​വി​നെ ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്‌​തു

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​രാ​രി​ ​ബാ​ബു​വി​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​സ്.​ ​ശ്രീ​കു​മാ​റി​നും​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​ൻ​ ​ഇ.​ഡി​ ​നോ​ട്ടീ​സ് ​ന​ൽ​കി. പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​(​എ​സ്.​ഇ.​ടി​)​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​കേ​സി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​മു​രാ​രി​ ​ബാ​ബു​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10​നാ​ണ് ​ക​ട​വ​ന്ത്ര​യി​ലെ​ ​ഇ.​ഡി​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​യ​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​രാ​ത്രി​ ​വൈ​കി​യും​ ​തു​ട​രു​ക​യാ​ണ്.​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​പ​ങ്കും,​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​ബ​ന്ധ​മു​ള്ള​വ​രെ​യും​ ​കു​റി​ച്ചാ​ണ് ​ഇ.​ഡി​ ​പ്ര​ധാ​ന​മാ​യും​ ​അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന. ജ​നു​വ​രി​ 29​ന് ​ജാ​മ്യം​ ​ല​ഭി​ച്ച​ ​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​ഈ​യാ​ഴ്‌​ച​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​നോ​ട്ടീ​സി​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നു.​ ​എ​സ്.​ഐ.​ടി​ ​കേ​സി​ൽ​ ​ജാ​മ്യം​ ​നേ​ടി​യ​വ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​ശേ​ഷം​ ​മ​റ്റു​ ​പ്ര​തി​ക​ളി​ലേ​ക്കും​ ​ക​ട​ക്കാ​നാ​ണ് ​ഇ.​ഡി​യു​ടെ​ ​നീ​ക്കം.

ത​ന്ത്രി​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ 9​ലേ​ക്ക് ​മാ​റ്റി

കൊ​ല്ലം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ​ 9​ന് ​വി​ശ​ദ​വാ​ദം​ ​കേ​ൾ​ക്കും.​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കൂ​ടു​ത​ൽ​ ​സാ​വ​കാ​ശം​ ​തേ​ടി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​ഡോ.​ ​സി.​എ​സ്.​മോ​ഹി​ത് ​വാ​ദം​ ​തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് ​മാ​റ്റി​യ​ത്.

ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ക്കേ​സി​ൽ​ ​ത​ന്ത്രി​യു​ടെ​ ​ജാ​മ്യ​ഹ​ർ​ജി​ ​നേ​ര​ത്തെ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ക​ട്ടി​ള​പ്പാ​ളി​ ​കേ​സി​ൽ​ ​തി​ങ്ക​ളാ​ഴ്ച​യാ​ണ് ​ജാ​മ്യാ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​ഇ​രു​ഹ​ർ​ജി​ക​ളും​ ​ഒ​ന്നി​ച്ചു​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ​ത​ന്ത്രി​യ്ക്കു​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ച​ത്.

ക​ട്ടി​ള​പ്പാ​ളി​യി​ലെ​ ​സ്വ​ർ​ണം​ ​അ​പ​ഹ​രി​ച്ച​ ​കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​സ​മ​ർ​പ്പി​ച്ച​ ​ജാ​മ്യ​ഹ​ർ​ജി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​അ​റ​സ്റ്റി​ലാ​യി​ 90​ ​ദി​വ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​ത്തി​ന് ​അ​ർ​ഹ​നാ​ണെ​ന്ന് ​പോ​റ്റി​ ​സ​മ​ർ​പ്പി​ച്ച​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​പ​റ​യു​ന്നു.​ ​ജു​ഡി​ഷ്യ​ൽ​ ​റി​മാ​ൻ​ഡ് ​തീ​രു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ന് ​പോ​റ്റി​യെ​ ​കോ​ട​തി​യി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​ക്കി​യേ​ക്കും.​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ക്കേ​സി​ൽ​ ​പോ​റ്റി​ക്ക് ​നേ​ര​ത്തെ​ ​ജാ​മ്യം​ ​ല​ഭി​ച്ചി​രു​ന്നു.