ടെയ്‌ലേഴ്സ് അസോ. സമരം പിൻവലിച്ചു
Wednesday 04 February 2026 1:06 AM IST
തിരുവനന്തപുരം: ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ഇന്ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം പിൻവലിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തയ്യൽ തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ ക്ഷേമനിധി ബോർഡ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. പ്രധാന ആവശ്യമായ വിരമിക്കൽ ആനുകൂല്യം അർഹതപ്പെട്ട നിലയിൽ ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികളായ എൻ.സി.ബാബു,എസ്.സതികുമാർ,ജി.സജീവൻ എന്നിവർ അറിയിച്ചു.