മത്സരം
Tuesday 03 February 2026 11:15 PM IST
മുളക്കുഴ : മുളക്കുഴ രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, രഞ്ജിനി വായനശാലയും സംയുക്തമായി 8 ന് ഉച്ചക്ക് 2 ന് വായന ഹാളിൽ ചിത്ര രചന മത്സരവും, ക്വിസ് മത്സരവും നടത്തും. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതും, ഇന്ത്യൻ ദേശീയതയും, ഭരണഘടനയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളാണ് മത്സരത്തിന് . ജൂനിയർ വിഭാഗം (ക്ലാസ് 4 മുതൽ 7 വരെയും) സീനിയർ വിഭാഗം ( ക്ലാസ് 8,മുതൽ 10 വരെയും ) എന്നീ രണ്ട് വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. മത്സരത്തിന് രജിസ്ട്രേഷൻ ചെയ്യുന്നതിന് ഗ്രന്ഥശാല സെക്രട്ടറിയെ ബന്ധപ്പെടണം ഫോൺ , 7012773968.