പ്രതിഷേധ ക്യാമ്പയിൻ

Tuesday 03 February 2026 11:19 PM IST

പത്തനംതിട്ട : തൊഴിലുറപ്പ്‌ തകർത്തവർക്ക്‌ ഇ‍ൗ വീട്ടിൽ പ്രവേശനമില്ല ക്യാമ്പയിന്‌ ഇന്ന്പത്തനംതിട്ടയിൽ തുടക്കം. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും. തിരുവല്ല നെടുമ്പ്രം മലയിത്രയിൽ ജില്ലാതല ഉദ്‌ഘാടനം എൻ.ആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ നിർവഹിക്കും. കൊടുമണ്ണിൽ പ്രസിഡന്റ്‌ എസ്‌ ഭദ്രകുമാരി ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധയിടങ്ങളിൽ നേതൃത്വം നൽകും.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ തകർത്ത്‌ കേന്ദ്രസർക്കാർ കൊണ്ടുവന്ന വി ബി ജി റാംജി നിയമം പിൻവലിക്കണമെന്നും 2005ലെ തൊഴിലുറപ്പ്‌ നിയമം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം.