ഗ്രാമസഭകളിൽ വിദ്യാർത്ഥികൾ
Tuesday 03 February 2026 11:23 PM IST
റാന്നി: പാഠപുസ്തകത്തിലെ അറിവ് നേരിട്ട് ബോദ്ധ്യപ്പെടാനായി ഗ്രാമസഭകളിൽ സന്ദർശനം നടത്തി വിദ്യാർത്ഥികൾ. റാന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ഗ്രാമസഭ കാണാനാണ് പാലച്ചുവട് എസ്.എൻ.ടി.യു.പി സ്കൂളിലെ വിദ്യാർത്ഥികളെത്തിയത്. ഇത്തവണത്തെ സ്കൂൾ പാഠപുസ്തകത്തിൽ 'ഗ്രാമസഭ' ഒരു പാഠഭാഗമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗ്രാമസഭകളിൽ എത്തിക്കാൻ തീരുമാനിച്ചത്. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ആനി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ജൂലി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് എം.ആർ, സനൂജ മോൾ, എ.എൻ.സോമൻ , എന്നിവർ ചടങ്ങിൽ സംസാരിച്ചു.