പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം
Tuesday 03 February 2026 11:24 PM IST
പത്തനംതിട്ട : കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം, പ്രതിഭാ സംഗമം, പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികൾക്കുള്ള സ്വീകരണം എന്നിവ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബസലേൽ റമ്പാൻ, പി.ടി.എ പ്രസിഡന്റ് ഫാ. ഷൈജു കുര്യൻ,പ്രിൻസിപ്പൽ ജേക്കബ് ജോർജ്,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കോശി വർഗീസ്,നഗരസഭ കൗൺസിലർമാരായ ഏബൽ മാത്യു,അജിൻ വർഗീസ്,അൻസൽ അഹമ്മദ്,ലിയോ അഖിൽ,വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം അജിൻ ഡേവിഡ് ജോൺ,ഹെഡ്മിസ്ട്രസ് ജയമോൾ പി.എം എന്നിവർ സംസാരിച്ചു.