മഹാകവി കെ.സി.യുടെ ജന്മദിനാചരണം

Wednesday 04 February 2026 12:05 AM IST

പരവൂർ: കേശവീയം മഹാകാവ്യത്തിന്റെ രചയിതാവ് മഹാകവി കെ.സി.കേശവപിള്ളയുടെ 158 -ാമത് ജന്മദിനാചരണം പരവൂർ കാട്ടുകുളം എൽ.പി.സ്കൂളിലെ സ്മൃതി മണ്ഢപത്തിൽ പുഷ്പാർച്ചനയോടുകൂടി നടന്നു. കെ.സി.കേശവപിള്ള സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സമിതി പ്രസിഡന്റ് ആശാന്റഴികം പ്രസന്നന്റെ അദ്ധ്യക്ഷതയിൽ, പരവൂർ മുനിസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രശസ്ത കവി ബാബുപാക്കനാർ മുഖ്യപ്രഭാഷണവും, സംഘാടക സമിതികൺവീനർ കെ.ആർ.ബാബു, പരവൂർക്കാർ കൂട്ടായ്മയുടെ ജനറൽകൺവീനർ സന്തോഷ് പാറയിൽക്കാവ്,നെടുങ്ങോലം രഘു,കൗൺസിലർ രാജീവ്.വി.എസ്, മോഹനൻകലയ്ക്കോട്,മാങ്കുളം രാജേഷ്,സ്കൂൾ ഹെഡ്മാസ്റ്റർ ബിനുസേവ്യർ, പാറയിൽകാവ് യുവധാര ക്ലബ് പ്രതിനിധികൾ, അദ്ധ്യാപകർ,സ്കൂൾകുട്ടികൾ,പി.ടി.ഐ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.