തുമ്പറ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം

Wednesday 04 February 2026 12:08 AM IST

കൊല്ലം: തുമ്പറ റസിഡൻസ് അസോസിയേഷന്റെ കുടുംബ സംഗമം "സൗഹൃദം- 2026" 8ന് മുണ്ടയ്ക്കൽ എ.വി.എം ഹാളിൽ നടക്കും. സമാപന സമ്മേളനത്തിൽ ടി.ആർ.എ പ്രസിഡന്റ് അഡ്വ.വേണു ജെ. പിള്ള അദ്ധ്യക്ഷത വഹിക്കും. മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. കൗൺസിലർമാരായ കുരുവിള ജോസഫ്,എസ്.ധന്യ, കെ.ജയലക്ഷ്മി, രക്ഷാധികാരി എസ്.സുവർണകുമാർ,സെക്രട്ടറി ശ്രീകുമാർ,എം.ജെ. പുരുഷോത്തമൻ, കെ.മോഹൻലാൽ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ

സ്കോളർഷിപ് വിതരണവും,നിർദ്ധനരായ കുടുംബാംഗങ്ങൾക്ക് ധനസഹായവും കലാകായിക പ്രതിഭകളെ ആദരിക്കലും അതോടൊപ്പം കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികളും നടക്കും.