സ്‌പോർട്‌സ് അക്കാഡമി സെലക്ഷൻ 7ന്
കൊല്ലം: ജില്ലാ സ്‌പോർട്‌സ് സ്കൂളുകൾ സ്‌പോർട്‌സ് അക്കാഡമികൾ എന്നിവിടങ്ങളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് 7ന് രാവിലെ 8.30ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പ്രാഥമിക സെലക്ഷൻ നടത്തും. അത്ലറ്റിക്സ്,ബാസ്ക്കറ്റ്ബോൾ,ബോക്‌സിംഗ്,ക്രിക്കറ്റ് (പെൺകുട്ടികൾ), ഫെൻസിംഗ്,ഫുട്‌ബോൾ, ഹോക്കി,ജൂഡോ,തയ്ഖ്വാൺഡോ,വോളീബോൾ,റെസ്ലിംഗ് ഇനങ്ങളിലാണ് ജില്ലാതല സെലക്ഷൻ. 6,7,8,11 ക്ലാസുകളിലേക്ക് പൊതുവായ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയ്ക്കായി സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കും പങ്കെടുക്കാം. ആധാർ കാർഡ്,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,സ്‌പോർട്‌സ് കിറ്റ്,വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,കായികരംഗത്ത് പ്രാവീണ്യംനേടിയ സർട്ടിഫിക്കറ്റ് സഹിതം സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 0474 2746720. രജിസ്ട്രേഷന്: https://forms.gle/D2uuPNP5btjHS1iZ8 വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in , www.dsya.kerala.gov.in.