അന്താരാഷ്ട്ര സെമിനാർ

Wednesday 04 February 2026 12:11 AM IST

ചടയമംഗലം: ആയൂർ മാർത്തോമ കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ടുമെന്റ് ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ 5,6 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. ദി ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ കേരള ബ്രാഞ്ച്, ഇന്റർനാഷണൽ സ്റ്റീൽ ഡെവലപ്മെന്റ് കോർപ്പറേഷൻ യു.കെ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ. 5ന് രാവിലെ 10ന് തമിഴ്നാട് നൂറുൽ ഇസ്ളാം സെന്റർ ഫോർ എഡ്യൂക്കേഷൻ പ്രോ-വൈസ് ചാൻസിലർ ഡോ.എം.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.കെ.ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഫെബി വർഗീസ്,ശരത് വേണുഗോപാൽ,ഡോ.ബെൻസൺ കുഞ്ഞുകുഞ്ഞ് എന്നിവർ സംസാരിക്കും.