ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനവും: ലോഗോ പ്രകാശനം

Wednesday 04 February 2026 12:16 AM IST
ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനത്തോടും അനുബന്ധിച്ച് മഹാസമ്മേളനത്തിന്റെ ലോഗോ പ്രകാശനം

കൊല്ലം: വൈക്കം സത്യാഗ്രഹത്തിന്റെ യഥാർത്ഥ അവകാശികൾ കോൺഗ്രസാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ദീപാദാസ് മുൻഷി. ശിവഗിരി മഠവും പ്രിയദർശിനി ഫൗണ്ടേഷനും എ.ഐ.സി.സിയും സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി അവസാന വാരം കൊല്ലം ആശ്രാമത്ത് സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനത്തോടും അനുബന്ധിച്ച് മഹാസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു ജന. സെക്രട്ടറി ദീപാദാസ്മുൻഷി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, ശിവഗിരിമഠം സ്വാമി ഞ്ജാനതീർത്ഥ,​ എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ,ഡി.സി.സി പ്രസിഡന്റുമാരായ നാട്ടകം സുരേഷ്,പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,ബാബുപ്രസാദ്,ബിന്ദുകൃഷ്ണ, എം.ലിജു,കെ.സി. രാജൻ,എം.എം. നസീർ,പി.ജർമ്മിയാസ്,സൈമൺഅലക്‌സ്,സൂരജ് രവി,പ്രൊഫ. ശശികുമാർ,രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ.......ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനത്തോടനുബന്ധിച്ച് മഹാസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ