വെള്ളാപ്പള്ളി നടേശന് കൊട്ടാരക്കര യൂണിയന്റെ ആദരം
Wednesday 04 February 2026 12:19 AM IST
കൊട്ടാരക്കര: രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം കൊട്ടാരക്കര യൂണിയന്റെ ആദരവ്. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ആദരവ് അർപ്പിച്ചത്. കൊട്ടാരക്കരയിൽ വിപുലമായ സ്വീകരണ സമ്മേളനവും ഉടനൊരുക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.