വെങ്കിടേഷിന്റെ വിയോഗം തീരാനഷ്ടം: മുഖ്യമന്ത്രി
Wednesday 04 February 2026 1:51 AM IST
തിരുവനന്തപുരം: മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരിലൊരാളായ എസ് .പി വെങ്കിടേഷിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങൾ അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ.