കെ.എം.എം.എൽ 613 പേരെ കാഷ്വൽ വർക്കറാക്കി
Wednesday 04 February 2026 1:57 AM IST
തിരുവനന്തപുരം; കെ.എം.എം.എല്ലിലെ ടി.പി യൂണിറ്റിലെ ഡി.സി.ഡബ്ലിയു ജീവനക്കാരെ കാഷ്വൽ വർക്കറായി അംഗീകരിച്ച് സർക്കാർ. വ്യവസായ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതതയിൽ ചവറ എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ളയും യൂണിയൻ നേതാക്കളും കെ.എം.എം.എൽ മാനേജ്മന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ 613 നേരിട്ടുള്ള കരാർ ജീവനക്കാർ കാഷ്വൽ വർക്കർമാർ ആകും. ഇതുവഴി നിയമപരമായി ശമ്പളത്തോടൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കും. കമ്പനിയിൽ ലാപ്പാ സൊസൈറ്റിക്ക് കീഴിൽ ടി.എസ്.പി യൂണിറ്റിൽ ജോലി ചെയ്യുന്നവരെ ഡി.സി.ഡബ്ലിയു ജീവനക്കാരാക്കാനും തീരുമാനമായി.