ആരോഗ്യവകുപ്പ് പദ്ധതികൾക്ക് ഈ മാസം തുടക്കം

Wednesday 04 February 2026 1:58 AM IST

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ 1800 കോടിയുടെ വിവിധ പദ്ധതികൾക്ക് ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 643.88 കോടി ചെലവിൽ കോഴിക്കോട് സജ്ജമാക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 7ന് നിർവഹിക്കും.

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (387 കോടി) ഉദ്ഘാടനം 9നും മലപ്പുറം കോട്ടക്കുന്നിലെ ഫുഡ് സ്ട്രീറ്റിന്റെ (ഒരുകോടി) ഉദ്ഘാടനം14നും നടക്കും. 16ന് കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്ക് (257 കോടി) തുറക്കും. 20ന് കണ്ണൂരിൽ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (200കോടി) ഉദ്ഘാടനം. 23ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നിർമ്മിച്ച 14നില കെട്ടിടത്തിന്റെ (242.42 കോടി) ഉദ്ഘാടനം.