മുന്നൂരിലെ അപകടം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

Wednesday 04 February 2026 2:02 AM IST

മുക്കം: കൂളിമാട് റോഡിലെ പാഴൂരിന് സമീപം മുന്നൂരിൽ കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഇർഫാൻ പിടിയിൽ. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്തിന്റെ മകനാണ്. മാവൂരിന് സമീപം പാറമ്മലിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മാവൂർ പൊലീസ് ഇർഫാനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.