ഇ.എം.എസ് മ്യൂസിയം പ്രവർത്തനോദ്ഘാടനം ഇന്ന്

Wednesday 04 February 2026 2:20 AM IST

തിരുവനന്തപുരം: ഇ.എം.എസ് സ്മൃതി മ്യൂസിയത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് നിയമസഭാ മ്യൂസിയം അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

നിയസഭാ സ്പീക്കർ എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയാവും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നിയമസഭാ മ്യൂസിയം ഉപദേശക സമിതി ചെയർമാൻ കെ.ബാബു നെന്മാറ എന്നിവർ പ്രസംഗിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറയും.