അഭിനയം പഠിപ്പിക്കാൻ താരങ്ങൾ
Thursday 05 February 2026 12:03 AM IST
കൊച്ചി: ആക്‌ടേഴ്സ് ഫാക്ടറിയുടെ നാലാമത് അഭിനയ പരിശീലന കളരി 14, 15, 16 തീയതികളിൽ വൈറ്റില ആർട്ടിക് ഗോൾഡ് ഹോട്ടലിൽ സംഘടിപ്പിക്കും. സംവിധായകൻ എം. പത്മകുമാർ, നടനും സംവിധായകനും ഛായഗ്രാഹകനുമായ പി. സുകുമാർ, അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, അഭിനേതാക്കളായ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ലെന, സംവിധായകനും തിരക്കഥാകൃത്തുമായ സന്തോഷ് ഇടുക്കി, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ തുടങ്ങിയവർ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകും. സിനിമയിലേയ്‌ക്ക് കടന്നുവരാൻ പുതിയ അഭിനേതാക്കളെ കണ്ടെത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 8593805020