അനുശോചന യോഗം ചേർന്നു

Thursday 05 February 2026 12:09 AM IST

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ യൂത്ത് വിംഗ് അനുശോചിച്ചു. മുൻ എം.പി സെബാസ്റ്റ്യൻ പോൾ അനുശോചനയോഗം ഉദ്ഘാടനം ചെയ്‌തു. യൂത്ത് വിംഗ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷനായി. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ, ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ, കെ. മുഹമ്മദാലി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റർ, സംസ്ഥാന സെക്രട്ടറി സിന്ധു രമേഷ്, സുരേഷ് ഗോപി, കെ.സി. മുരളീധരൻ, ശ്രീനാഥ് മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.