ആത്മാനന്ദം സ്മരണിക പ്രകാശനം 

Thursday 05 February 2026 1:07 AM IST

പെരുമ്പാവൂർ: ഗുരു മുനി നാരായണ പ്രസാദ് രചിച്ച ഗ്രന്ഥങ്ങളെ ആസ്‌പദമാക്കി ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ പ്രസിദ്ധീകരിച്ച ആത്മാനന്ദം സ്മരണിക പ്രകാശനം ചെയ്തു. എസ്.എൻ ഹാളിൽ നടന്ന ഗുരുകുലം സ്റ്റഡി സർക്കിൾ മദ്ധ്യമേഖല കുടുംബസംഗമത്തിൽ സ്വാമി മന്ത്ര ചൈതന്യ, ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവ് സി.എച്ച്. മുസ്തഫ മൗലവി എന്നിവർക്ക് സ്മരണിക നൽകി ചീഫ് എഡിറ്റർ കുറിച്ചി സദൻ പ്രകാശനം നിർവഹിച്ചു. പി.കെ. ശിവപ്രസാദ്, പി.ജി. മോഹൻകുമാർ, ബി. മുരളീധരൻ, മാതാ ത്യാഗീശ്വരി ഭാരതി, ഡോ. എം.വി. നടേശൻ, അഡ്വ. കെ.എം. ജിജിമോൻ, പ്രൊഫ. ഡോ. ആർ .അനിലൻ, എം.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.