സഹൃദയ കാൻസർ ദിനാചരണം
Thursday 05 February 2026 12:18 AM IST
കൊച്ചി: ആരോഗ്യപൂർണമായ മനസോടെ രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള പ്രവൃത്തികൾക്ക് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായി. രണ്ടാം തവണ കേശദാനം നടത്തുന്ന ഏഴാം ക്ലാസുകാരി ക്രിസിത ട്രീസയെയും കാൻസർ അതിജീവിതർക്ക് മാതൃകയായ ഷെൽഫി ജോസഫിനേയും ആദരിച്ചു. ഫാ. ആന്റണി പുതിയാപറമ്പിൽ, ബന്നിച്ചൻ കെ. തോമസ്, സെലിൻ പോൾ എന്നിവർ സംസാരിച്ചു.