പരിസ്ഥിതി പുനഃസ്ഥാപനം ജില്ലാതല സെമിനാർ

Thursday 05 February 2026 12:25 AM IST
പരിസ്ഥിതി പുനഃസ്ഥാപനം ജില്ലാതല സെമിനാറിൽ നിന്നും

മലപ്പുറം: നവകേരളം കർമ്മപദ്ധതി ഹരിത കേരളം മിഷൻ ജില്ലാതല പരിസ്ഥിതി സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. ജില്ലയുടെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ 10 വർഷങ്ങൾ എന്ന വിഷയം ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.പി.സീമ അവതരിപ്പിച്ചു. സംസ്ഥാന പരിസ്ഥിതി പുനഃസ്ഥാപനം ഭാവി പരിപ്രേക്ഷ്യം വിഷയം എസ്.യു.സഞ്ജീവ് അവതരിപ്പിച്ചു.