പ്രചാരണ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി
Thursday 05 February 2026 12:29 AM IST
പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി ഒമ്പതു മുതൽ 17 വരെ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നയിക്കുന്ന സമര പ്രചാരണ വാഹനജാഥയ്ക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ എം.എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റൻ മുണ്ടൂർ രാമകൃഷ്ണൻ, എൻ.വി അജയകുമാർ, എം. ഗോപാലകൃഷ്ണൻ, മുകുന്ദൻ കാസർകോട്, പി അഹമ്മദ് കുട്ടി, മനോമോഹനൻ, മോഹനൻ തൃശൂർ, ടി.കെ ജയൻ, ടി.കെ ഹരിദാസ് എന്നിവർ സംസാരിച്ചു. യോഗത്തിന് കെ. വിശ്വനാഥൻ സ്വാഗതവും പി.കെ. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.