അധിക സ്റ്റോപ്പ് അനുവദിച്ചു
Thursday 05 February 2026 1:35 AM IST
പാലക്കാട്: കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ചില ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് താത്കാലിക സ്റ്റോപ്പ് അനുവദിക്കും. എറണാകുളം-അജ്‌മേർ മരുസാഗർ പ്രതിവാര എക്സ്‌പ്രസിന്(12977) ഫെബ്രുവരി എട്ടിനും അജ്മേർ-എറണാകുളം മരുസാഗർ(12978) എക്സ്‌പ്രസിന് നാളെയും ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ്(12618) എക്സ്‌പ്രസിന് ഫെബ്രുവരി 6, 7 തീയതികളിലും ആണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.