ജലമോഷണം കണ്ടെത്തി
Thursday 05 February 2026 12:47 AM IST
കോന്നി: വാട്ടർ അതോറിറ്റി ആന്റി വാട്ടർ തെഫ്ട് സ്‌ക്വാഡ് കോന്നി സെക്ഷന് കീഴിലെ നെടിയവിള ഭാഗങ്ങളിൽ നടത്തിയ പരിശോധയിൽ ജലമോഷണങ്ങൾ കണ്ടെത്തി. ഇന്റർലോക്ക് പാകിയ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ വാട്ടർ മീറ്ററിന് മുമ്പ് കണക്ഷൻ സ്ഥാപിച്ച് ഹോസ് മുഖേനെ വെള്ളം കിണറിലേക്ക് ഇട്ടതും കണ്ടെത്തി. പരിശോധനയിൽ ആന്റി തെഫ്ട് സ്‌ക്വാഡ് അസി. എക്സി. എൻജിനിയർ പി.കെ.പ്രദീപ് കുമാർ, അസി. എൻജിനിയർമാരായ ജ്യോതിസ്.വി.ലാൽ, നവീൻ ആന്റണി, ഗിൽറോയ്, മീറ്റർ ഇൻസ്‌പെക്ടർ ജോൺസൺ, അനിൽ, ഓവർസീർ അധീന എന്നിവർ പങ്കെടുത്തു.