ടെണ്ടർ ക്ഷണിച്ചു

Thursday 05 February 2026 12:49 AM IST

റാന്നി: പുതുക്കട-മണക്കയം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ടെണ്ടർ ക്ഷണിച്ചു. ബഡ്‌ജറ്റിൽ മൂന്നുകോടി രൂപയാണ് അനുവദിച്ചിരുന്നത്. ബി.എം ബി.സി നിലവാരത്തിലുള്ള ടാറിംഗ് എൽ.എസ്.ജി.ഡി പത്തനംതിട്ട എൻജിനിയറിംഗ് വിഭാഗമാണ് നിർവഹിക്കുക. പുതുക്കട - ചിറ്റാർ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. പുനരുദ്ധാരണം ജില്ലാ പഞ്ചായത്തിന് അസാദ്ധ്യമായതോടെയാണ് നാട്ടുകാരുടെ ആവശ്യപ്രകാരം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഇടപെട്ട് ഫണ്ട് വകയിരുത്തിയത്. ഇരുപ്രവൃത്തിയും കഴിഞ്ഞ് റോഡിന്റെ അവശേഷിച്ച ഭാഗം ടാറിംഗ് നടത്തുന്നതിന് ഒരുകോടി രൂപയും ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.