പ്ലാസ്റ്റിക് മാലിന്യ ശുചീകരണം

Thursday 05 February 2026 12:51 AM IST

കോന്നി: സഹോദരൻ അയ്യപ്പൻ സ്‌മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ.സി.സി യൂണിറ്റിന്റെയും എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെയും നേതൃത്വത്തിൽ എരുമേലി- പ്ലാച്ചേരി മുതൽ അഴുതക്കടവ് വരെയുള്ള കാനനപാതയിൽ പ്ലാസ്റ്റിക് മാലിന്യ ശുചീകരണം നടത്തി. നാൽപതോളം കേഡറ്റുകളും വനപാലകരും പങ്കെടുത്തു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.ഹരിലാൽ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ വി.എസ്.ജിജിത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി.വിനോദ് കുമാർ, ടി.സനൽ രാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.സുരേഷ്, എൻ.നോബർട്ട് ലാൽ എന്നിവർ സംസാരിച്ചു.