കെ.എസ്.ടി.എ പതാക ദിനം
Thursday 05 February 2026 12:59 AM IST
ബാലുശ്ശേരി: കെ.എസ്.ടി.എ 35ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ഫെബ്രുവരി 14, 15, 16 തീയതികളിൽ കോട്ടയത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പതാക ദിനം ഉദ്ഘാടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഷാജിമ നിർവഹിച്ചു. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ സബ് ജില്ല വൈസ് പ്രസിഡന്റ് എസ്. ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എം. സോമൻ, പി.കെ. ഷിബു എന്നിവർ പ്രസംഗിച്ചു. സബ് ജില്ല സെക്രട്ടറി സി.പി. സബീഷ് സ്വാഗതവും എസ്. ബിനോയ് നന്ദിയും പറഞ്ഞു.