ദേശീയ പണിമുടക്കിൽ യു.ടി.യു.സി പങ്കെടുക്കും
കൊല്ലം: ദേശീയ പണിമുടക്കിൽ യു.ടി.യു.സി പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. അഖിലേന്ത്യ അടിസ്ഥാനത്തിൽ സംയുക്ത സമിതിയിൽ ഇപ്പോഴും അംഗമാണ് യു.ടി.യു.സി. എന്നാൽ കേരളത്തിലെ ഭരണ മുന്നണി അംഗങ്ങളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവരുമായി യോജിച്ചുള്ള സമരത്തിന് പകരം ഐ.എൻ.ടി.യു.സി, യുടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്,.ടി.യു.സി, ടി.യു.സി.സി എന്നീ പ്രതിപക്ഷ സംഘടനകളുടെ യു.ഡി.ടി.എഫ് എന്ന മുന്നണിയായിട്ടാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ലേബർ കോഡിനും പി.എം.ശ്രീക്കും അനുകൂലമായി എൽ.ഡി.എഫ് നിന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെയാണ്ണ് ലേബർ കോൺഗ്ലയിജ് എന്ന കൺകെട്ട് വിദ്യകൊണ്ട് തൊഴിൽമന്ത്രി രക്ഷപ്പെടാൻ ശ്രമിച്ചത് ഭരണത്തിന്റെ മറവിൽ കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് പണിമുടക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്നും അദഞ്ഞദേഹം പറഞ്ഞു.