സംയുക്ത സമരസമിതി സമരം 25 ദിവസം പിന്നിട്ടു

Thursday 05 February 2026 12:30 AM IST

ചാത്തന്നൂർ : ദേശീയപാത ചാത്തന്നൂർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 25 ദിവസം പിന്നിട്ടു.

മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്ക് പകരം സുരക്ഷിതമായ തൂണുകളിൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്നാവശ്യപ്പെ

ട്ടാണ് സമരം നടക്കുന്നത്. 25-ാം ദിവസം ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയ സെക്രട്ടറി അജിതകുമാരി പ്രതിഷേധ ജ്വാല തെളിച്ചു. ചാത്തന്നൂർ കുടുംബശ്രീ ചെയർപേഴ്സൺ ബി.ലൈല അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, സുനേഷ് കുമാർ, എൻ.അനിൽകുമാർ, വി.എ.മോഹൻലാൽ, പി.ദിനകരൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 6 ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ആഷാറാണി പ്രതിഷേധ ജ്വാല തെളിക്കും.