ഇന്റർ സ്കൂൾ പ്രൈസ് മണി കബഡി ടൂർണമെന്റ് ഇന്ന്

Thursday 05 February 2026 12:32 AM IST

കൊല്ലം: ക്രീഡാഭാരതി ജില്ലാ കമ്മിറ്റിയും അമൃതവിദ്യാപീഠവും സംയുക്തമായി ഇന്ന് ഇന്റർ സ്കൂൾ പ്രൈസ് മണി കബഡി ടൂർണമെന്റ് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് പീരങ്കി​ മൈതാനിയിൽ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം നിർവഹിക്കും. ക്രീഡാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ടി.രതീഷ്, ടി.അനിലാൽ എന്നിവർ സംസാരിക്കും. ഫ്ളൈഡ് ലൈറ്റിൽ മത്സരങ്ങൾ രാത്രി 9ന് സമാപിക്കും. 20,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10,000 രൂപയും ബെസ്റ്റ് ഡിഫൻഡർക്കും അറ്റാക്കർക്കുമുള്ള വ്യക്തിഗത സമ്മാനങ്ങളും നൽകും. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അനിലാൽ, ജില്ലാ പ്രസിഡന്റ് ഡോ.ശശിധരൻ നായർ, ട്രഷറർ രാജാ ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.