കാലതാമസം രാഷ്ട്രീയ പ്രേരീതം

Thursday 05 February 2026 12:32 AM IST

കൊല്ലം : ഇ.എസ്.ഐ റീജിയണൽ ബോർഡ്, കൊല്ലത്ത് സ്ഥാപിക്കാൻ തീരുമാനിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന ഗവൺമെന്റ് എൻ.ഒ.സി നൽകുന്നതിൽ വരുത്തുന്ന കാലതാമസം രാഷ്ട്രീയ പ്രേരി​തമാണെന്ന് യു.ടി​.യു.സി​ ദേശീയ പ്രസി​ഡന്റ് എ.എ. അസീസ് പറഞ്ഞു.

ഇ.എസ്.ഐ കോർപ്പറേഷൻ കൊല്ലം ആശ്രാമത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോട് അനുബന്ധമായി ആരംഭി​ക്കുന്ന മെഡിക്കൽ കോളേജ് പൂർത്തീകരണ ഘട്ടത്തിൽ എത്തി​ക്കാൻ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പ് നൽകേണ്ട എൻ.ഒ.സിയുടെ കാര്യത്തി​ൽ വരുത്തുന്ന കാലതാമസം രാഷ്ട്രീയ പ്രേരീതമാണെന്നും എത്രയും വേഗം എൻ.ഒ.സി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെതിരെ തൊഴിലാളികൾ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു